PAYANGADI WEATHER Sunenergia adAds



പോക്സോ കേസിൽ യുവാവ് പിടിയിൽ

 


നീലേശ്വരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച നിർമ്മാണ തൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. തൈക്കടപ്പുറത്തെ ക്വാട്ടേർസിൽ താമസിക്കുന്ന ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ 18 കാരനെയാണ് നീലേശ്വരം എസ്.ഐ. ജി.ജിഷ്ണുവും സംഘവും പിടികൂടിയത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബന്ധുവായ പ്രതി പീഡിപ്പിച്ചത്. 

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരം കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.