പഴയങ്ങാടി: പഴയങ്ങാടി പാലത്തിനു സമീപത്തു നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. പാലം നിർമാണം കഴിഞ്ഞ ഡിസംബറോടെ പൂർത്തിയാക്കുമെന്നാണു നേരത്തേ പറഞ്ഞിരുന്നത്.പിന്നീട് ജനുവരിയോടെ പണി പൂർത്തിയാക്കുമെന്നും പറഞ്ഞു. എന്നാൽ പാലംപണി എങ്ങുമെത്താത്ത അവസ്ഥയിലാണ്. എന്നാൽ, കരാറുകാരന്റെ അനാസ്ഥകാരണം നീണ്ടുപോകുകയാണെന്നാണ് ആക്ഷേപം.
2023 ജൂലൈ 17ന് ആണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം ചെയ്തത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടി രൂപയാണു പാലം നിർമിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്. 9 സ്പാനുകളിലായി 26.15 മീറ്റർ നീളത്തിലാണ് പാലം നിർമിക്കേണ്ടത്.


