PAYANGADI WEATHER Sunenergia adAds



10 മിനിറ്റ് ഡെലിവറി വേണ്ട! ഓണ്‍ലൈൻ കമ്പനികള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍


10 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന ആകർഷകമായ വാഗ്ദാനം ഓണ്‍ലൈൻ കമ്പനികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ.ഡെലിവറി നടത്തുന്നവരുടെ സുരക്ഷ അപകടത്തിലാകുന്നു എന്ന് കണ്ടാണ് കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ നിർദ്ദേശം നല്‍കിയത്. Zomato, Swiggy, Blinkit, Zepto തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം.

10 മിനിറ്റിനുള്ളില്‍ സാധനം എത്തിക്കാൻ ഡെലിവറി ബോയ്‌സ് അമിതവേഗത്തില്‍ വണ്ടി ഓടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് നിർദേശം. ഇതിനെത്തുടർന്ന് Blinkit പരസ്യത്തില്‍ നിന്ന് '10 മിനിറ്റ്' എന്നത് മാറ്റി. പകരം 'വീട്ടുപടിക്കല്‍ എത്തിക്കും' എന്നാക്കി. കൃത്യസമയത്ത് എത്തിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനെതിരെ ഡെലിവറി തൊഴിലാളികള്‍ നേരത്തെ സമരം ചെയ്തിരുന്നു.

ഏപ്രില്‍ മുതല്‍ നടപ്പിലാക്കുന്ന പുതിയ നിയമപ്രകാരം ഇത്തരം തൊഴിലാളികള്‍ക്ക് ഇൻഷുറൻസും കൃത്യമായ ശമ്പളവും നല്‍കേണ്ടി വരും. 10 മിനിറ്റ് എന്നത് ഡെലിവറി നടത്തുന്നവർക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്നും ഈ തീരുമാനം അവർക്ക് വലിയ ആശ്വാസമാണെന്നും ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.