തളിപ്പറമ്പ്: റേഷന്‍പീടികയില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും പോയ 19 കാരിയെ കാണാനില്ലെന്ന് പരാതി.കുറുമാത്തൂര്‍ പൊക്കുണ്ട് പഴയ ഐ.ടി.ഐ റോഡിലെ കൊട്ടില പുരയില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാറിന്റെ മകള്‍ സൈനബയെയാണ് കാണാതായത്.
ഇന്നലെ(ജനുവരി 23 ന്) ഉച്ചക്ക് 12 നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത്.തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊറുക്കളയിലെ മുബഷീറിന്റെ കൂടെ പോയതായി സംശയിക്കുന്നതായി പിതാവ് അബ്ദുള്‍ ജബ്ബാര്‍ തളിപ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


