മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപാസ് ദേശീയപാതയിൽ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ 6.45 നാണ് സംഭവം. തലശ്ശേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അഴിയൂരിലെത്തിയപ്പോഴാണ് എൻജിൻ കാബിനിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്.
ഉടൻ വാഹനം നിർത്തിചാടി ഇറങ്ങുകയായിരുന്നു. ഇതിനിടെ തീ ആളിപ്പടർന്നു. മാഹി, വടകര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ലോറിയുടെ ക്യാബിൻ പൂർണമായി കത്തി നശിച്ചു.


