പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online
Posts

കണ്ണൂർ കീരിയാട് പ്ലൈവുഡ് നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം; തീയണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ

 

കണ്ണൂർ : ചിറക്കൽ കീരിയാട് പ്ലൈവുഡ് നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. കെ.എസ്. അബ്ദുൽ സത്താർ ഹാജിയുടെ ഉടമസ്ഥതയിലുള്ള സെഞ്ചറി പ്ലൈവുഡ് നിർമാണ കമ്പനിയിലാണ് വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെ തീപിടിത്തമുണ്ടായത്. അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, കെട്ടിടം എന്നിവയെല്ലാം കത്തി നശിച്ചു. 

കണ്ണൂർ, തളിപ്പറമ്പ്,തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് 7 യൂണിറ്റ് അഗ്നിരക്ഷാ സേനകൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തമുണ്ടായ സമയത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മാലിന്യത്തിൽ നിന്ന് തീപിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.