PAYANGADI WEATHER Sunenergia adAds



മാടായിക്കാവ് റോഡ് പ്രവൃത്തി ഉദ്ഘാടനം സി കെ രാമവർമ്മ വലിയ രാജ നിർവഹിച്ചു

 


എം വിജിൻ എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മാടായിക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചിറക്കൽ കോവിലകം ട്രസ്റ്റി സി കെ രാമവർമ്മ വലിയ രാജ നിർവ്വഹിച്ചു.ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.

നിരവധി ഭക്ത ജനങ്ങൾ നിത്യേന എത്തിചേരുന്ന മാടായിക്കാവിലേക്കുളള റോഡ് ആധുനിക നിലയിൽ മെക്കാഡം ടാറിംഗ് പ്രവൃത്തി ചെയ്യുന്നതിന് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.42 കോടി രൂപയാണ് അനുവദിച്ചത്.

450 മീറ്റർ നീളമുള്ളനിലവിലെ റോഡ് 3 മീറ്ററിൽ നിന്നും 5.50 മീറ്റർ വീതിയിലാണ് മെക്കാഡം ടാറിംഗ് ചെയ്യുക അതോടൊപ്പം ഇരു ഭാഗത്തും നടപാതയും നിർമ്മിക്കും. ആവശ്യമായ ഇടങ്ങളിൽ വിളക്കുകളും, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്റർലോക്ക് പ്രവൃത്തിയും, റോഡ് കടന്നുവരുന്ന ഭാഗത്ത് കവാടവും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം എൽ എ മാടായിക്കാവിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽറോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് എത്രയും വേഗം പ്രവൃത്തി പൂർത്തികരിക്കണമെന്ന് തീരുമാനിച്ചു.

പ്രവൃത്തി ഉദ്ഘാടനത്തിലും സർവ്വകക്ഷി യോഗത്തിലും നിരവധി പേർ പങ്കെടുത്തു.യോഗത്തിൽ ചിറക്കൽ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വേണു, പഞ്ചായത്ത് അംഗങ്ങളായ മണി പവിത്രൻ, ഷൈനി എ, വി വിനോദ്, എം പി ഉണ്ണികൃഷ്ണൻ, എ വി രാജേഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീരാഗ് കെ, ക്ഷേത്രം മാനേജർ എൻ നാരായണ പിരാടർ, ക്ഷേത്ര നവീകരണ സമിതി പ്രസിണ്ടന്റ് അഡ്വ ഹരീന്ദ്രൻ ടി വി, സെക്രട്ടറി കെ വി ബൈജു, ചിറക്കൽ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനിയർ രാജേഷ് പി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.