PAYANGADI WEATHER Sunenergia adAds



കുമാരനാശാൻ സ്മൃതി യും കവിതാലാപനസംഗമവും സംഘടിപ്പിച്ചു.

 


കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വൻമാറ്റങ്ങൾ വരുത്തിയ മഹാകവി കുമാരനാശാന്റെനൂറ്റിരണ്ടാമത് സ്മൃതി വാർഷികദിനത്തോടനുബന്ധിച്ച് സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) അദ്ദേഹത്തിന്റെ ആരാധകരുടെ സ്മൃതി സംഗമവും കവിതാലാപനക്കൂട്ടായ്മയുംസംഘടിപ്പിച്ചു

 ശാസ്ത്ര ഡയരക്ടർ വി.ആർ. വി ഏഴോമിന്റെ അദ്ധ്യക്ഷതയിൽ  സംഘടിപ്പിച്ച പരിപാടി

പ്രമുഖഏകലോക പരിഷദ് പ്രവർത്തകൻ ഡോ.ടി.എം സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

 സി.കുഞ്ഞിക്കൃഷ്ണൻ. ഹരി കൂടൽ മന,വസന്താ ഗോപിനാഥ് പരിയാരം, പപ്പൻ കുഞ്ഞിമംഗലം, പപ്പൻ ചെറുതാഴം, സ്മിത പി.ആർ, എം.ടി. കണ്ണൻ, അഡ്വ. ടി.വി.ഹരീന്ദ്രൻ, ഡോ. അജിത്ത്മാരായമംഗലം, അംബിക പി.മേനോൻ,ഗീത. കെ, സി.കെ. മാലതി, അഞ്ജു വെങ്ങര,ലളിത കുറ്റ്യേരി, സുജ എൻ, മുരളി സി.എം,ബി.ദാമോദരൻ തുടങ്ങി നിരവധിപേർ അനുസ്മരണവും കവിതാ ലാപനവും നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.