PAYANGADI WEATHER Sunenergia adAds



കപ്പ് ആർക്ക് സ്വന്തം? സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

 


തൃശ്ശൂര്‍:  64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് കൊടിയിറങ്ങും. സമാപനസമ്മേളനം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി. മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.

സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരിന്റെ മുന്നേറ്റം തുടരുകയാണെങ്കിലും ഒപ്പത്തിനൊപ്പം തൃശ്ശൂരുമുണ്ട്. കണ്ണൂര്‍ 990 പോയിന്റ്, തൃശ്ശൂര്‍ 983, പാലക്കാട് 982, കോഴിക്കോട് 981 എന്നിങ്ങനെയാണ് പോയിന്റ് നില. വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും കൈമാറും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടിലാണ് സമാപന ചടങ്ങുകള്‍. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാനദിവസത്തെ പ്രധാന മത്സരം. ഇന്ന് അവധിയായതിനാല്‍ തേക്കിന്‍കാട് മൈതാനത്ത് വന്‍ജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യദിനം മുതല്‍ തേക്കിന്‍കാട് മൈതാനത്തെ മൂന്ന് വേദികളിലും വലിയ തിരക്കാണ്."

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.