PAYANGADI WEATHER Sunenergia adAds



കണ്ണപുരം സ്വദേശി ദുബായിയിൽ അന്തരിച്ചു

 


ഇരിണാവ്: ചുണ്ടിൽ ചാൽ അങ്കണവാടിക്ക് സമീപം ‘ആഷിയാന’ (കോവ്വപ്രത്ത് ഹൗസ്) എന്ന വീട്ടിലെ അംഗവും കണ്ണപുരം മൊട്ടമ്മൽ സ്വദേശിയുമായ പൂക്കോട്ടി മധുസൂദനൻ (56) ദുബായിൽ ഹൃദയാഘാതം മൂലം ശനിയാഴ്ച അന്തരിച്ചു.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ (DEWA) സീനിയർ കെമിസ്റ്റ് ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഭാര്യ: ഡോ. കെ. പ്രമിത (അസോസിയേറ്റ് പ്രൊഫസർ, മാടായി കോ-ഓപ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്).

മക്കൾ: നിഹാരിക (മെഡിക്കൽ വിദ്യാർഥിനി), നിഹാൽ (പ്ലസ് വൺ വിദ്യാർഥി).

പിതാവ്: പരേതനായ പൂക്കോട്ടി കുഞ്ഞിരാമൻ.മാതാവ്: പരേതയായ പാർവതി.

സഹോദരങ്ങൾ: രാമചന്ദ്രൻ, മോഹനൻ, പ്രേമരാജൻ, ചിത്രലേഖ, ഷീജിസ് (കണ്ണപുരം).

പരേതരായ സഹോദരങ്ങൾ: ബാലകൃഷ്ണൻ, ചന്ദ്രമതി, ഓമന, പദ്മനാഭൻ, പ്രദീപ്കുമാർ.

സംസ്കാരം: വ്യാഴാഴ്ച രാവിലെ 10ന് ഇരിണാവ് സമുദായ ശ്മശാനത്തിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.