പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

അടുത്തില നടക്കൽ തറവാട് കളിയാട്ടം ഫെബ്രുവരി 8,9 തീയതികളിൽ..

 


പഴയങ്ങാടി: അടുത്തില നടക്കൽ തറവാട് ശ്രീധർമ്മ ദൈവക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ടം ഫെബ്രുവരി 8,9 തീയതികളിൽ നടക്കും. 

ഫെബ്രുവരി 08 ഞായറാഴ്ച വൈകു 5 മണിമുതൽ തായ്‌പരദേവത, കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, വിഷ്ണു‌മൂർത്തി, കുടിവീരൻ തെയ്യങ്ങളുടെ വെള്ളാട്ടം. രാത്രി 7 മണി മുതൽ അന്നപ്രസാദം. രാത്രി 10 മണിക്ക് ശ്രീഭൂതം, കുടിവീരൻ തെയ്യങ്ങളുടെ പുറപ്പാട്.

ഫെബ്രുവരി 09 തിങ്കളാഴ്ച രാവിലെ 5 മണി മുതൽ കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, കുറത്തിയമ്മ, കുണ്ടോർചാമുണ്ഡി, ഗുളികൻ, വിഷ്‌ണുമൂർത്തി, തായ്‌പരദേവത തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മണി മുതൽ അന്നപ്രസാദം. ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം കരിയടിക്കൽ ചടങ്ങ് എന്നിവയും നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.