പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം; പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു

 


കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസംഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളർന്നു വീണു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷംപ്രസം​ഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. അദ്ദേഹം തളര്‍ന്ന് വീഴാൻ പോകവേ എല്ലാവരും താങ്ങിപ്പിടിച്ചു.

കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം അദ്ദേഹം നടന്നാണ് വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് പോയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.