PAYANGADI WEATHER Sunenergia adAds



കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

 


                                                                                      

സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകർക്ക് കെ-ടെറ്റ് (K-TET) നിർബന്ധമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് താത്ക്കാലികമായി മരവിപ്പിച്ചു.

അധ്യാപക സംഘടനകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി വി. ശിവൻകുട്ടി ഈ തീരുമാനം അറിയിച്ചത്. നാല്‍പ്പതിനായിരത്തോളം അധ്യാപകരെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാലാണ് സർക്കാർ അടിയന്തരമായി ഇടപെട്ടത്.

സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും എന്നാല്‍ ഇതിനെതിരെ സർക്കാർ ഉടൻ തന്നെ റിവ്യൂ ഹർജി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകർക്ക് ആശങ്ക വേണ്ടെന്നും സർക്കാർ എന്നും അധ്യാപകർക്കൊപ്പമാണെന്നും അദ്ദേഹം ഉറപ്പുനല്‍കി. ചില സംഘടനകള്‍ വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് മുൻപേ എതിർപ്പുമായി രംഗത്തെത്തിയത് നിർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫെബ്രുവരി മാസത്തില്‍ പ്രത്യേക കെ-ടെറ്റ് പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പരീക്ഷയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കുകയുള്ളൂ. സ്ഥാനക്കയറ്റം കാത്തിരിക്കുന്ന അധ്യാപകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നും ഇതിലൂടെ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു. “കുറേപ്പേർ രക്ഷപ്പെടുമെങ്കില്‍ രക്ഷപ്പെടട്ടെ” എന്നായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.