പാലക്കാട്: പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യവകുപ്പിൻ്റെ റിപ്പോർട്ട്. ജനുവരി ഒന്നു മുതൽ 14 വരെ അനങ്ങനടി പഞ്ചായത്തിൽ മാത്രം 37 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കരിമ്പുഴ പഞ്ചായത്തിൽ 12 കേസുകളും ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിൽ 10 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

