കടന്നപ്പള്ളി: വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍.
കടന്നപ്പളളി എല്‍.പി.സ്‌കൂളിന് സമീപത്തെ പി.പി.ശോഭന(65)യെയാണ് ഇന്ന് രാവിലെ ആറരയോടെ കടന്നപ്പള്ളി കിഴക്കേക്കര എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വീടിന്റെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഭര്‍ത്താവ് പരേതനായ പി.പി.രാജന്‍.
മകന്‍:മിഥുന്‍(ഹംഗറി).
സഹോദരങ്ങള്‍: പി.പി.കരുണാകരന്‍ മാസ്റ്റര്‍(മാടായി പഞ്ചായത്ത് മുന്‍ വൈസ്.പ്രസിഡന്റ്), കമലാക്ഷി, വസുമതി, ഉഷ(റിട്ട.പഞ്ചായത്ത് സെക്രട്ടറി), പരേതയായ കാര്‍ത്ത്യായനി.
സംസ്‌ക്കാരം ജനുവരി നാലിന് വെങ്ങര സമുദായ ശ്മശാനത്തില്‍.


