PAYANGADI WEATHER Sunenergia adAds



കണ്ണൂര്‍ ചക്കരക്കല്ലില്‍ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിപണം തട്ടാൻ ശ്രമം; 17 കാരി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

 


ചക്കരക്കല്‍: മാച്ചേരിയിലെ യുവാവിനെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാൻ ശ്രമം. സംഭവത്തില്‍ 17 കാരി ഉള്‍പ്പെടെ 4 പേർ അറസ്റ്റില്‍.കാഞ്ഞങ്ങാട് സ്വദേശികളായ 17 കാരി, ബന്ധുക്കളായ സി.മൈമൂന, എ.കെ. അബ്ദുല്‍ കലാം, ഇബ്രാഹിം സജ്‌മല്‍ അർഷാദ് എന്നിവരെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്‌തത്.

എസ് ഐ മാരായ അംബുജാക്ഷൻ, രഞ്ജിത്ത്, പ്രേമരാജൻ എ.എസ്.ഐ. സ്നേഹേഷ് സിവില്‍ പോലീസ് ഓഫീസർമാരായ എ. ഷിജിൻ, നിസാർ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്ത പൊലിസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.