കൊച്ചി : മകരവിളക്ക് ദിനത്തില്‍ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കേണ്ട ഭക്തരുടെ എണ്ണത്തില്‍ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി.മകരവിളക്ക് ദിവസം (ജനുവരി 14) 35,000 പേർക്ക് മാത്രമേ ശബരിമലയില്‍ ദർശനം നടത്താൻ കഴിയൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. വെർച്ച്‌വല്‍ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക.
13 ന് വെർച്വല്‍ ക്യൂ വഴിയുള്ള 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രമേ ദർശനം നടത്താനാവുകയുള്ളൂ. മകരവിളക്ക് ദിനത്തില്‍ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലില്‍ നിന്നും ആരെയും പമ്ബയിലേക്ക് കടത്തിവിടില്ല.11 മണി കഴിഞ്ഞാല്‍ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതിയുടെ നിർദ്ദേശത്തില്‍ പറയുന്നു.


