കൊല്ലം: കൊല്ലത്ത് സായ് കായിക വിദ്യാർത്ഥിനിളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് മരിച്ചതെന്നാണ് വിവരം. സായ്‌യുടെ ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ കായിക പരിശീലനത്തിനു പോകാനായി വാർഡനും മറ്റു വിദ്യാർത്ഥികളും വിളിച്ചപ്പോൾ മുറി തുറന്നിരുന്നില്ല. മുറി തള്ളി തുറന്നതോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ഫാനുകളിലായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരണം ആത്മഹത്യ ആണോ എന്നതിൽ അടക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ ആടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. ഇരുവരെയും പുലച്ചെ രണ്ടു മണിവരെ കണ്ടിരുന്നതായി സഹ കായിക വിദ്യാർത്ഥികൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.


