മുയ്യം: സര്‍വേ ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങിമരിച്ചു.മുയ്യം ചെപ്പിനൂലിലെ എം.പി.ജയേഷ്(45)ആണ് മരിച്ചത്.
കാസര്‍ഗോഡ് സര്‍വേ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ ആയിരുന്നു.
പരേതനായ റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ എം.പി.കണ്ണന്‍-എം.വി.പത്മിനി ദമ്പതികളുടെ മകനാണ്.സഹോദരി: എം.വി.ധന്യ(പി.ഡബ്ലു.ഡി.ഓഫീസ്, തളിപ്പറമ്പ്).
ഇന്ന് രാവിലെയാണ് ജയേഷിനെ മരിച്ച നിലയില്‍ കണ്ടത്.
സഹോദരി ഭര്‍ത്താവ് അടുത്തിടെ മരണപ്പെട്ടതിനാല്‍ അമ്മ സഹോദരിയുടെ വീട്ടിലായിരുന്നു.ജയേഷ് മാത്രമേ ചെപ്പിനൂലിലെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.


