കണ്ണൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർധന. ഗ്രാമിന് 465 രൂപ കൂടി 14,640 രൂപയിലും പവന് 3,960 രൂപ കൂടി 1,17,120 രൂപയിലും എത്തി.
സർവകാല റെക്കോഡിലാണ് സ്വർണവില എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 405 രൂപ കൂടി 12,030 രൂപയും 14 കാരറ്റിന് ഗ്രാമിന് 315 രൂപ കൂടി 9,365 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ പവൻ വില 1,680 രൂപ താഴ്ന്നിരുന്നു.


