സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. 6,320 രൂപയാണ് ഇന്ന് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപയാണ്. ഗ്രാമിന് 790 രൂപ കുറഞ്ഞതോടെ 14,720 രൂപയായി വില. ഇന്നലെ രണ്ടു തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും ഉണ്ടായ ഇടിവ് വിപണിയെ ഉണർത്തിയിരുന്നു. ഇതിനിടെ ആണ് ഇന്നും വിലയിൽ ഇടിവ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ ആണ് ഈ വിലയിലെ ഏറ്റക്കുറച്ചിലുകൾ കൂടുതലും ബാധിക്കുന്നത്.


