സംസ്ഥാനത്ത് സ്വർണവിലയിൽ മുമ്പില്ലാത്ത വിധം വൻ കുതിപ്പാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്കായ 1,31,160 രൂപയിലാണ് ഒരു പവന്റെ വില എത്തിയത്. എന്നാൽ വൈകീട്ട് വിലയിൽ ഇടിവുണ്ടായി. വൈകുന്നേരം ആയപ്പോഴേയ്ക്കും 800 രൂപ കുറഞ്ഞ് 1,30,360 രൂപയായാണ് പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയുമായി.
ഇപ്പോഴിതാ സ്വർണവില വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി. വൈകീട്ട് ഉണ്ടായിരുന്നതിൽ നിന്നും 5240 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ 24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 17,062 രൂപയും 22 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 15,640 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 12,797 രൂപയുമാണ്.


