ദിനംപ്രതി മാറി മറിയുകയാണ് നിലവിൽ സ്വർണവില. ഒരേ ദിവസത്തിൽ തന്നെ പലതവണയാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. ഈ പ്രവണത സ്വർണ ഉപഭോക്താക്കളെ ശരിക്കും ആശങ്കയിലാക്കുന്നുണ്ട്. പണിക്കൂലി ഉൾപ്പെടെ നൽകി ആഭരണം വാങ്ങുമ്പോൾ കൈയിൽ നിന്നും ഭീമമായ തുക തന്നെ ചിലവാകും.
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 1080 രൂപയാണ് വർധനിച്ച് 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി. ഇന്നലെ രാവിലെ ഈ മാസത്തിലെ സർവ്വകാല റെക്കോഡായ 1,17,120 രൂപ രേഖപ്പെടുത്തിയിരുന്നു. എന്നാൽ വൈകുന്നേരമായതോടെ വില ഇടിവ് ഉണ്ടായി പവന് 1,15,240 രൂപയായി.


