PAYANGADI WEATHER Sunenergia adAds



കണ്ണൂർ :ഓൺലൈൻ ട്രേഡിംഗ് നിക്ഷേപത്തിൻ്റെ പേരിൽ 97.40 ലക്ഷം തട്ടിയെടുത്ത കോഴിക്കോട് സ്വദേശി അറസ്റ്റില്‍.

 


പയ്യന്നൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ തുക നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 97.40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.

കോഴിക്കോട് മുക്കം കക്കാട്ടെ നഗേരി വീട്ടില്‍ കെ.പി.മുഹമ്മദ് സലീമിനെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ഗോള്‍സ്‌മേന്‍ സാഷെ അസറ്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പയ്യന്നൂരിലെ വി.വി.ഗണേശനാണ് തട്ടിപ്പിനിരയായത്.

വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഫെഡറല്‍ ബാങ്കിന്റെയും യൂക്കോ ബാങ്കിന്റെയും അക്കൌണ്ടുകളില്‍ നിന്നു 97,40,000 രൂപ ഓണ്‍ലൈന്‍ നിക്ഷേപമായി സ്വീകരിച്ച ശേഷം പ്രതിയായ മുഹമ്മദ്‌സലീം നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ നല്‍കാതെ വഞ്ചിച്ചതായാണ് കേസ്.

2024 ജൂലായ് 3 മുതല്‍ 23 വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തത്. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഐ.ടി.നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.