PAYANGADI WEATHER Sunenergia adAds



നീല, വെള്ള റേഷൻകാർഡുകളുടെ ആട്ട പുനഃസ്ഥാപിച്ച് ഭക്ഷ്യവകുപ്പ്, വെള്ളക്കാർഡിന് അരിവിഹിതം കുറച്ചു



പൊതുവിഭാഗത്തിലെ നീല, വെള്ള റേഷൻകാർഡുകാരുടെ ആട്ട, ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. ലഭ്യതയനുസരിച്ച് രണ്ടുകിലോവരെ ഈ മാസം കിട്ടും. കിലോയ്ക്ക് 17 രൂപയാണു വില.

അഗതി, അനാഥ മന്ദിരങ്ങൾ ഉൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങളിലെ എൻ.പി.ഐ. കാർഡുകാർക്കും ഇത്തവണ ആട്ടയുണ്ടാകും. പരാമവധി ഒരു കിലോ. ഗോതമ്പിന്റെ ലഭ്യത കുറഞ്ഞതോടെ ഏതാനും വർഷമായി ഈ കാർഡുകാർക്ക് ആട്ട കൊടുക്കുന്നില്ലായിരുന്നു.

വെള്ളക്കാർഡുകാരുടെ അരിവിഹിതം രണ്ടുകിലോയായി കുറച്ചിട്ടുണ്ട്. ക്രിസ്മസ് പ്രമാണിച്ച് നീല, വെള്ള കാർഡുകാർക്ക് കൂടുതൽ അരി കൊടുത്തതു മൂലമുണ്ടായ ക്ഷാമമാണ് വിഹിതം കുറയ്ക്കുന്നത്. ഡിസംബറിൽ വെള്ളക്കാർഡിന് 10 കിലോയും നീലക്കാർഡിന് പതിവു വിഹിതം കൂടാതെ അഞ്ചുകിലോ അധികവും അരി കൊടുത്തിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.