പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

തലശ്ശേരി പള്ളിത്താഴെ കഫേയിൽ തീപിടുത്തം

 


തലശ്ശേരി: പള്ളിത്താഴെ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ‘ലണ്ടൻ ബൈറ്റ്‌സ്’ കഫേയിൽ തീപിടുത്തം. കഫേയുടെ ജനറേറ്റർ റൂമിലാണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ നാട്ടുകാരും അഗ്നിശമന സേനയും രംഗത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി.

പെട്രോൾ പമ്പിന് തൊട്ടടുത്തായതിനാൽ വലിയ ആശങ്കയാണ് പ്രദേശത്ത് പടർന്നത്. ജനറേറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.