കണ്ണൂർ: കാഞ്ഞിരോട് മുതൽ പഴശ്ശി വരെയുള്ള 33 കെവി ലൈനിൽ നാളെ നടത്താനിരുന്ന പ്രവൃത്തി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടക്കുന്നതിനാൽ മാറ്റി.
പ്രവൃത്തി നടക്കാത്തതിനാൽ നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം തടസപ്പെടില്ലെന്ന്കെ എസ് ഇ ബി കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.


