കണ്ണൂർ: വിവാഹ ശേഷം യുവതിയെ നിരന്തരം പീഡിപ്പിക്കുകയും മർദ്ദിക്കുകയും ആയുധം കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഭർത്താവിനെതിരെ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. ആദികടലായിലെ 44 കാരിയുടെ പരാതിയിലാണ് ഭർത്താവ് ചിറക്കൽ സ്വദേശി കെ.ബിനോയ് ക്കെതിരെ സിറ്റി പോലീസ് കേസെടുത്തത്.
2008 ഫെബ്രുവരി 10നായിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് താമസിച്ചുവരവെ ഈ മാസം 5ന് രാത്രി 9.30 മണിയോടെ മദ്യപിച്ചെത്തിയ പ്രതി പരാതിക്കാരിയുടെ വീട്ടിൽ വെച്ച് കത്ത്യാളിൻ്റെ പിൻഭാഗം കൊണ്ട് തലക്കിടിച്ചും ദേഹോപദ്രവം ഏല്പിച്ചും പരാതിക്കാരിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.


