കണ്ണൂരില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്. വയോധികന്റെ 45 ലക്ഷം രൂപ തട്ടി. പണം നഷ്ടമായത് തലശ്ശേരി സ്വദേശിയായ 77 കാരനാണ്. അനധികൃത പണമിടപാട് നടത്തി എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത്. പിന്നീട് അറസ്റ്റ് വാറണ്ട് വാട്‌സ് ആപ്പ് വഴി അയച്ചു നല്‍കുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാന്‍ കൈയിലുള്ള പണം ഗവണ്‍മെന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണം എന്ന് വിശ്വസിപ്പിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് വയോധികന്‍ തട്ടിപ്പ് നടന്ന വിവരം ബന്ധുക്കളോട് പറയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നില്‍ ആരാണെന്ന കൂടുതല്‍ വിവരങ്ങള്‍ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.


