PAYANGADI WEATHER Sunenergia adAds



ശ്രീകണ്ഠാപുരത്ത് വയോധിക പൊള്ളലേറ്റ് മരിച്ചു

 


ശ്രീകണ്ഠാപുരം: തീപൊള്ളലേറ്റ് വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയില്‍കണ്ട വയോധിക ചികില്‍സക്കിടെ മരിച്ചു.

ശ്രീകണ്ഠാപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടില്‍ ക്ലാരമ്മ മാണി(74)ആണ് മരിച്ചത്.

ഇന്നലെ ജനുവരി-25 ന് ഉച്ചക്ക് ഒന്നരയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടത്.

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികില്‍സക്കിടെ മരണപ്പെട്ടു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശ്രീകണ്ഠാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.