തളിപ്പറമ്പ്: ചികില്‍സ പിഴവ് കാരണം യുവതി മരിച്ചതായി പരാതി.തലോറയിലെ കോറോത്ത് വളപ്പില്‍ വീട്ടില്‍ വി.വി.ജീജയാണ്(36)മരണപ്പെട്ടത്.
ഇന്നലെ ഉച്ചക്ക് ഒന്നോടൊണ് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ജീജ മരണപ്പെട്ടത്.
22 ന് ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമായ ജീജയെ 24 ന് നില ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.അവിടെ ചികില്‍സക്കിടെയായിരുന്നു മരണം.
തലോറയിലെ ഓട്ടോ ഡ്രൈവറായ വി.വിനോദിന്റെ ഭാര്യയാണ്.
പരേതനായ ലക്ഷ്മണന്‍-രോഹിണി ദമ്പതികളുടെ മകളാണ്.
മകന്‍: ദേവനന്ദ്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് ഉച്ചക്ക് 12.30 ന് തലോറയില്‍ സംസ്‌ക്കരിക്കും.
11 മണി മുതല്‍ 12 വരെ തലോറ എ.കെ.ജി സ്മാരക കലാസമിതിയില്‍ പൊതുദര്‍ശനം.


