PAYANGADI WEATHER Sunenergia adAds



മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു

 


തളിപ്പറമ്പ്: മധ്യവയസ്‌ക്കന്‍ നഗരത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.

ഇന്നലെ രാത്രിഒന്‍പതരയോടെയാണ് തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ മില്‍മബൂത്തിന് സമീപം ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന സാബു എന്ന് വിളിക്കുന്ന ഇയാള്‍ കുഴഞ്ഞുവീണത്.നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ക്ക് പടയപ്പ എന്നും വിളിപ്പേരുണ്ട്.

തളിപ്പറമ്പ് പോലീസ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രി പതിനൊന്നോടെ മരണപ്പെട്ടു.

ഇയാളെപറ്റി അറിയുന്നവര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം–0460-2203100.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.