കൂടാളി: കൂടാളി മണ്ഡലം കോൺഗ്രസ് ഓഫീസിൽ കെ.എസ്.എസ്.പി.എ (KSSPA) മീറ്റിംഗിൽ പങ്കെടുത്തുകൊണ്ടിരിക്കെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. താറ്റ്യാട്ടെ പി. ആനന്ദൻ (57) ആണ് അന്തരിച്ചത്. മാസന്തര മീറ്റിംഗിലും പുതിയ അംഗങ്ങൾക്കുള്ള അനുമോദന ചടങ്ങിലും സംസാരിക്കവെയായിരുന്നു അന്ത്യം. ഉടൻ തന്നെ കൂടാളി ഗവ. ആശുപത്രിയിലും പിന്നീട് ചാല മിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഇദ്ദേഹം വിരമിച്ചത്. പരേതനായ സി.എച്ച്. കൃഷ്ണൻ വൈദ്യരുടെയും യശോദയുടെയും മകനാണ്.
ഭാര്യ: ഷൈന.മക്കൾ: കൃഷ്ണ്‌ണജ്യോതിസ്, ദേവതീർഥ.
സഹോദരങ്ങൾ: ഉത്തമൻ (റിട്ട. അധ്യാപകൻ, കുറുവ യു.പി സ്കൂൾ), ലളിത (ഏച്ചൂർ), ശീതള (വയനാട്), അജിത്കുമാർ, പരേതനായ ലക്ഷ്‌മണൻ.


