PAYANGADI WEATHER Sunenergia adAds



ഉല്ലാസയാത്രക്കിടെ ബോട്ടില്‍ പാട്ടുവെച്ച് ഡാന്‍സ് കളിച്ചു കൊണ്ടിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

 


തളിപ്പറമ്പ്: ഉല്ലാസയാത്രക്കിടെ ബോട്ടില്‍ പാട്ടുവെച്ച് ഡാന്‍സ് കളിച്ച ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു.

മട്ടന്നൂര്‍ ഉരുവച്ചാലില്‍ കച്ചേരിയിലെ ഗോവിന്ദംവീട്ടില്‍ ഹരിഹര ടി.പി.രാമകൃഷ്ണന്‍(66)ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൊറാഴ വെള്ളിക്കീല്‍പാര്‍ക്കിലായിരുന്നു സംഭവം.കുടുംബാഗങ്ങളും ബന്ധുക്കളുമായി വെള്ളിക്കീലില്‍ ഉല്ലാസയാത്രക്ക് എത്തിയതായിരുന്നു രാമകൃഷ്ണന്‍.ബോട്ടില്‍ പാട്ടുവെച്ച് ഡാന്‍സ് കളിക്കവെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ചെറുകുന്നിലെ സെന്റ് മാര്‍ട്ടിന്‍ ഡിപോറസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.കണ്ണൂര്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസിലെ സീനിയര്‍ സുപ്രണ്ടായിരുന്നു.പരേതനായ കരിപ്പാളി ഗോപാലന്‍ നമ്പ്യാരുടേയും താഴെപ്പള്ളി ജാനകിയമ്മയുടേയും മകനാണ്.

ഭാര്യ:പത്മജ(റിട്ട. പ്രധാനാധ്യാപിക കയനി യു.പി.സ്‌കൂള്‍).

മക്കള്‍: ആദര്‍ശ് (ഡാറ്റാ അനലിസ്റ്റ് ബംഗളൂരു), അശ്വിന്‍(കാനഡ).

മരുമകള്‍: അഞ്ജലി ശശികുമാര്‍ (തലശ്ശേരി).

സഹോദരങ്ങള്‍ ടി.പി.രാജീവന്‍(റിട്ട. അധ്യാപകന്‍ ധര്‍മ്മടം കോര്‍ണേഷന്‍ യു.പി സ്‌ക്കൂള്‍), ശ്യാമള (റിട്ട. പ്രധാനാധ്യാപിക സൗമ്യത മെമ്മോറിയല്‍ യു.പി സ്‌ക്കൂള്‍), രമേഷ് ബാബു (ബ്രിട്ടീഷ് പെട്രോളിയം-സിംഗപ്പൂര്‍), ശ്രീജ (അധ്യാപിക വേളം ഹയര്‍ സെക്കന്ററി സ്‌കൂള്‍), പരേതയായ പ്രീത.

ശവസംസ്‌ക്കാരം നാളെ തിങ്കളാഴ്ച്ച രാവിലെ 10 ന് മട്ടന്നൂര്‍ ഉരുവച്ചാല്‍ ഗോവിന്ദം വീട്ടുവളപ്പില്‍.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.