വിവാഹദിനത്തില്‍ വധു കുഞ്ഞിന് ജന്മം നല്‍കി. ഉത്തർപ്രദേശിലെ റാംപുർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികള്‍ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവിച്ചത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കുംഹാരിയ ഗ്രാമനിവാസിയായ റിസ്വാനും യുവതിയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപേ ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നു. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും യുവതി പ്രസവിക്കുകയുമായിരുന്നു.


