പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് മൂന്ന് നാടൻ ബോംബുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

 


കണ്ണൂർ: കണ്ണൂർ നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. മൂന്നു ബോംബുകളാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.കൂത്തുപറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും എത്തി ബോംബുകൾ നിർവീര്യമാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. 

ഇന്ന് രാവിലെയാണ് ബോംബുകൾ കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായാണ് ബോംബ് കണ്ടെത്തിയത്. കണ്ടെത്തിയത് ബോംബാണോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. എന്നാല്‍ ബോംബ് സ്ക്വാഡ് എത്തി ബോംബ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.