PAYANGADI WEATHER Sunenergia adAds



ആഗോള ബാലശാസ്ത്ര പരീക്ഷ: വെങ്ങര മാപ്പിള യു.പി.സ്കൂൾ വിദ്യാർത്ഥിനി മികച്ച ബാലശാസ്ത്ര പ്രതിഭ

 


സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും മലയാളം മിഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പിടി.ഭാസ്കരപ്പണിക്കർ സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ വെങ്ങര മാപ്പിള യു.പി.സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിനി ഫാത്തിമ നബ റംഷിദ് യു.പി.വിഭാഗത്തിലെ മികച്ച ബാലശാസ്ത്ര പ്രതിഭകൾക്കിടയിൽഇടം നേടി. 

പാലക്കാട് ശബരി എ.യു.പി സ്കൂളിലെ മയൂരി.എം,കൊല്ലം പുത്തൂർ ജി എച്ച്.എസ്.എസി ലെ അവന്തിക വിജയ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ ഫാത്തിമ മികച്ച വിവരണ ശേഖരണക്കാരിയും പ്രശ്നോത്തരക്കാരിയുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

 ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കാട് ചെർപ്പുളശേരി ജി.വി.എച്ച് എസ്.എസിലെ അനന്യ ടി. കെ, കാസർഗോഡ് ചായ്യോത്ത് ഹയർ സെക്കണ്ടറിയിലെ അശ്വഘോഷ് സി.ആർ, കൊല്ലം പൂയ്യപ്പള്ളി ഹയർ സെക്കണ്ടറിയിലെആത്രേയ് സി.എ എന്നിവർഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 ദേശീയ വിഭാഗത്തിൽ ന്യൂഡൽഹിയിലെ ഇവാൻഷി അനിൽ, തമിഴ്നാട്ടിലെ അനശ്വര എ.എസ്, കോയമ്പത്തൂരിലെ അവന്തിക പി.എസ്

അന്തർദേശീയ തലത്തിൽ ഏബൽ ഫ്രാൻസിസ് (റാസൽഖൈമ ), ദ്യുതി ജോഷിൻ(ഷാർജ ) ആയാൻ മുഹമ്മദ് (ദുബായ്) എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ബാലശാസ്ത്ര പ്രതിഭകൾ.

വിദ്യാർത്ഥികളുടെ അന്വേഷണ തൃഷ്ണയും വായനാശീലവും സ്വയം പഠന ശേഷിയും വികസിപ്പിക്കാൻ സ്ക്കൂൾ - യൂനിറ്റ്തലങ്ങളിലും തുടർന്ന് ജില്ലാ മേഖലാ തലങ്ങളിലും വിജയിച്ച് ആഗോള തലത്തിൽ നടത്തുന്ന വിവര ശേഖരണ മൽസരത്തിലും പ്രസംഗം, പ്രോജക്ട് അവതരണം, പ്രശ്നോത്തരി മൽസരങ്ങളിലും ഉന്നത വിജയം നേടുന്നവരെയാണ് ബാലശാസ്ത്ര പ്രതിഭകളായി പരിഗണിക്കുന്നത്.

 മികച്ച ബാലശാസ്ത്രപ്രതിഭകൾക്ക്, അഡ്വ.കെ.പി.രാഘവപൊതുവാൾ, ഇന്ത്യനൂർ ഗോപി മാസ്റ്റർ, ടി.കെ.നാരായണ തുവാൾ, യു,സുരേഷ്, കെ. നാരായണൻ നമ്പ്യാർ, കെ.ആർ.കെ തൃക്കലങ്ങോട്, എം. രാജക്‌ഷ്മി, ടി എം വിഷ്ണു നമ്പീശൻ, വി.ആർ.രാമകൃഷ്ണപിള്ള തുടങ്ങിയ ആദ്യകാല ശാസ്ത്ര സാമൂഹ്യ പ്രവർത്തകരുടെയും പി.ടി.ബി സ്മാരക ട്രസ്റ്റ്, കാൻഫെഡ്‌തുടങ്ങിയ സംഘങ്ങളുടെയും വക ബാലശാസ്ത്രപുരസ്ക്കാരങ്ങളും സ്കോളർഷിപ്പുകളും ലഭിക്കും.

ഓൺലൈനിൽ ശാസ്ത്ര ഡയരക്ടർവി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽനടന്ന ആഗോള പ്രതിഭാ സംഗമം സംസ്ഥാന റജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യാണ്ഉദ്ഘാടനം ചെയ്തത്. മലയാളം മിഷൻ ഡയരക്ടർ മുരുഗൻ കാട്ടക്കട മുഖ്യഭാഷണം നടത്തി.

കാൻഫെഡ് സംസ്ഥാന ചെയർമാൻ ഡോ.ബി.എസ് ബാലചന്ദ്രൻ, പിടിബി ട്രസ്റ്റ് സ്കൂട്ടരി ജയപാലൻ കാര്യാട്ട്,ഇഗ്‌നെറ്റ് ഡയരക്ടർ നിരഞ്ജൻ.ടി തുടങ്ങിയവർ പി.ടി.ബി സ്മൃതി ഭാഷണം നടത്തി.

പ്രോഗ്രാം കൺവീനർ സ്മിത. പി.ആർ, ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.