പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചു

 


മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ സി പി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തില്‍ മരിച്ചു. അജിത് പവാർ ഉള്‍പ്പടെ ആറ് പേർ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുന്നതിനിടെ തകർന്നു വീഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരും മരിച്ചതായി ഡി ജി സി എ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.

അജിത് പവാർ ബാരാമതിയില്‍ നടക്കുന്ന നാല് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു അദ്ദേഹം. പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്തു.വിമാനം തകർന്നതിന്റെ കാരണത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് അഗ്നിശമനസേനയും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.