കാസർകോട്:കഴുത്തിൽ ധരിച്ച ഷാൾ ഗ്രൈണ്ടറിൽ കുടുങ്ങി യുവതി മരിച്ചു.
അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ ഗ്രൈണ്ടറിൽ കുടുങ്ങുകയായിരുന്നു. വൊർക്കാടി കൽമീഞ്ച മദക്കയിലെ അബ്‌ദുൾ ഖാദറിന്റെ ഭാര്യ മൈമൂന (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.


