നിലേശ്വരം: നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് മറിഞ്ഞ് ഓവുചാലിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.നീലേശ്വരം കൊട്രച്ചാലിലെ എ.കെ.ബാലകൃഷ്ണൻ-ഓമന ദമ്പതികളുടെമകൻഎ.കെ.അനുരാഗ്(24)ആണ് മരിച്ചത്.
ഗുരുതരനിലയിൽ കണ്ണൂരിലെ കിംസ് ആശുപത്രിയിൽചികിൽസയിലായിരുന്നു.ഇന്നലെ വൈകുന്നേരം ആറോടെയാണ് മരിച്ചത്.
ചെറുവത്തൂർ എരഞ്ഞിക്കൽ തുരുത്തി പൊട്ടൻ ദൈവം ദേവസ്ഥാനത്തിനടുത്ത് 25 ന് രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
ഓവുചാലിൽ ബൈക്ക് മറിഞ്ഞ്അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.മടക്കരയിൽ നിന്നും കൊട്രച്ചാലിലെ വീട്ടിലേക്ക്മടങ്ങും വഴിയാണ് അപകടം.
സഹോദരി-അനുഷ. മൃതദേഹം ഇന്ന് ഉച്ചക്ക് 12 ന് കോട്ടപ്പുറം സമുദായ സ്മശാനത്തിൽ സംസ്ക്കരിക്കും.


