കൂത്തുപറമ്പ്: കൂത്തുപറമ്പ് വലിയ വെളിച്ചത്ത് പണയിൽ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൂത്തുപറമ്പ് നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്.
കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലായിരുന്നു അപകടം. മണ്ണ് ഇടിഞ്ഞ് ലോറിക്കുമേൽ പതിക്കുകയായിരുന്നു.
മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.


