കണ്ണൂർ തോട്ടടയിൽ നടന്ന വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ എസ്.എൻ കോളജിലെ ബി.എസ്.സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അഖിലേഷ് രവീന്ദ്രൻ (21) ആണ് മരിച്ചത്. തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് അഖിലേഷ്.
ബുധനാഴ്ച (ഇന്നലെ) അഖിലേഷ് സഞ്ചരിച്ച ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ ഉടൻതന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്.


