PAYANGADI WEATHER Sunenergia adAds



മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

 


തൃശൂർ: സംസ്ഥാന പാതയിലെ പുളിങ്കുട്ടത്ത് സ്കൂട്ടറിൽ ബുള്ളറ്റും മറ്റൊരു ബൈക്കും ഇടിച്ച് യുവതി മരിച്ചു. ചേലക്കോട് കോക്കൂരി വീട്ടിൽ രേണുക (30) ആണ് മരണപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ രേണുകയുടെ അഞ്ച് വയസ്സുള്ള മകൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകിട്ട് 4:45 ഓടെ പുളിങ്കുട്ടത്തെ നയാരാ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. രേണുകയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ടുവന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും പിന്നാലെ വന്ന മറ്റൊരു ബൈക്കും ഇടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടം ഒരു കുടുംബത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.