തലശ്ശേരി: പൊന്ന്യം സ്റാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു.
കതിരൂർ ആറാം മൈലിലെ ബൈത്ത് അൽ ഉമയ്യയിൽ എ. പി. മൊഹത്തീബ് (46) ആണ് മരണപ്പെട്ടത്.
അപകടത്തിൽ മൊഹത്തീബിന്റെ ഭാര്യയും രണ്ട് മക്കളുമുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് കാറുകളും ഒരു സ്‌കൂട്ടിയും ബൈക്കും ഉൾപ്പെട്ട അപകടമാണ് സംഭവിച്ചതെന്നാണ് വിവരം.


