കോഴിക്കോട്: കോഴിക്കോട് കോവൂരിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം.വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .
കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജമീലയുടെ ഭർത്താവിനും പരിക്കേറ്റു.
ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.


