PAYANGADI WEATHER Sunenergia adAds



ബൈക്കിന് പിന്നില്‍ ലോറിയിടിച്ച്‌ അപകടം; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

 


തിരുവനന്തപുരം: ദേശീയ പാതയില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പള്ളിച്ചല്‍ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തില്‍ ജയകുമാർ-സജി ദമ്ബതികളുടെ മകൻ അമല്‍ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയില്‍ ലക്ഷ്മി ഭവനില്‍ പ്രമോദ്-ലക്ഷ്മി ദമ്ബതികളുടെ മകള്‍ ദേവി കൃഷ്ണ (22) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇരുവരും പിഎസ്‌സി പരിശീലനത്തിലായിരുന്നെന്ന് നേമം പോലീസ് പറയുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബൈക്കിന് പിന്നിലേക്ക് പള്ളിച്ചല്‍ ജം‌ഗ്ഷനില്‍ വച്ച്‌ ലോറി ഇടിച്ചു കയറിയെന്നാണ് പ്രാഥമിക വിവരം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.