നാറാത്ത്: സ്റ്റെപ്പ് റോഡിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പാപ്പിനിശേരി സ്വദേശി സിനാൻ, ഒപ്പം യാത്രചെയ്യുകയായിരുന്ന ഹംന, രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരൻ കാട്ടമ്പള്ളി സ്വദേശി മിക്താദ് എന്നിവർക്കാണ് പരിക്കേറ്റത്. ബുധൻ രാത്രി 9. 50 നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. പരിക്കേറ്റവരെ എകെജി സഹകരണ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.


