തളിപ്പറമ്പ്: കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, പുറത്തേക്ക് തെറിച്ചുവീണ വയോധികന് ഗുരുതരമായി പരിക്കേറ്റു.
കേളകംപടിഞ്ഞാറെ വെള്ളൂന്നി പൂവത്തുംചോല സ്വദേശിയും ഇപ്പോള്‍ മട്ടന്നൂര്‍ കോളാരിയില്‍താമസക്കാരനുമായ സര്‍പ്പത്തുംമുറി വീട്ടില്‍ എസ്.ബി.ശശിധരനാണ്(76)പരിക്കേറ്റത്.
പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് ബസ്‌റ്റോപ്പില്‍ നിന്നും ധര്‍മ്മശാല ഭാഗത്തുനിന്നും പറശിനിക്കടവിലേക്ക് പോകുകയായിരുന്ന കെ.എല്‍-13 എ.ഇ-2160 മുത്തപ്പന്‍ ബസില്‍ കയറാന്‍ ശ്രമിക്കവെ മുന്‍വശത്തെ വാതിലിന് സമീപം ആദ്യത്തെ സ്റ്റെപ്പിൽ കാലെടുത്ത് വെക്കുമ്പോഴേക്കും ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.ബാലന്‍സ് തെറ്റി ശശിധരന്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അതീവഗുരുതരമായി പരിക്കേറ്റ ശശിധരന്‍ ചികില്‍സയിലായിരുന്നു.ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.


