മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
വടകര മണിയൂർ മാരത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിൽ (30) ആണ് മരിച്ചത്. തലശേരി മാടപ്പീടികയ്ക്ക് സമീപം പുലർച്ചെയാണ് അപകടം.
അഖിൽ സഞ്ചരിച്ച ഇരുചക്ര വാഹനവും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.


