തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ ബസിടിച്ച് മധ്യവയസ്‌ക്കന് പരിക്കേറ്റു.
വെള്ളിക്കീല്‍ ലൂര്‍ദ്ദ് നേഴ്‌സിംഗ് കോളേജിന് സമീപത്തെ പരിയാരം വീട്ടില്‍ പി.വി.രവീന്ദ്രനാണ്(61)പരിക്കേറ്റത്.
ബസ്റ്റാന്റിന് കിഴക്കുഭാഗത്ത് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന രവീന്ദ്രനെ കെ.എല്‍-59 ക്യു 2224 നമ്പര്‍ബസ് അമിതവേഗതില്‍ എത്തി പിറകോട്ട് എടുക്കവെ രവീന്ദ്രനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.


